Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും ഫോണ്‍ ലൈബ്രറി ഉദ്ഘാടനവും

കരിപ്പൂർ: സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും ഫോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനവും കരിപ്പൂർ ഗവണ്മെന്റ് ഹൈസ്കൂള്‍ അങ്കണത്തിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആര്‍‍ അനില്‍ നിര്‍വഹിച്ചു. 


വോയിസ്‌ ഓഫ് ഐഎസ്ആർഒയും വിവിധ സംഘടനകളും, പൂർവവിദ്യാർത്ഥികളും, അധ്യാപകരക്ഷകർത്തൃസമിതിയും ചേർന്ന് സ്വരൂപിച്ച ഇരുപത്തിരണ്ട് സ്മാർട് ഫോണുകളാണ് വിതരണം ചെയ്തത്.

നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ് അധ്യക്ഷയായ ചടങ്ങില്‍ ഹെ‍ഡ്മിസ്ട്രസ് ബിന്ദു ജി സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍,‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍ ‍വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ്, പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്,സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം എസ്, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ്, MPTA പ്രസിഡന്റ് ശ്രീലത ആര്‍ എന്നിവര്‍ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments