Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

"മലയാളി മാസ്" ആണെന്ന് വീണ്ടും തെളിയിച്ചു; 18 കോടി രൂപ അക്കൗണ്ടില്‍ എത്തി

കണ്ണൂര്‍: മലയാളി മാസ് ആണെന്ന് വീണ്ടും തെളിയിച്ചു. അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സക്കായി 18 കോടി രൂപ അക്കൗണ്ടില്‍ എത്തിയതായി കുട്ടിയുടെ അച്ഛന്‍. തങ്ങളെ സഹായിച്ച എല്ലാവരോടുള്ള നന്ദിയും റഫീഖ് അറിയിച്ചു.


പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുകാരനായ മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യമാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി.

റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വിദേശത്തു നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് കുഞ്ഞിനു ചികിത്സ നല്‍കുന്നത്.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments