ഇന്ന് വൈകിട്ട് നാലുമണിയോട് കൂടി ചെല്ലഞ്ചി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ അച്ഛൻ സജി മകൻ ദേവാനന്ദിനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് വെള്ളത്തിലേക്ക് താഴുകയായിരുന്നു. തൊട്ടടുത്ത് കുളിച്ചുകൊണ്ടു നിന്ന സമീപവാസികളായ യുവാക്കൾ ഉടൻ തന്നെ മകനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും സജിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പാലോട് പോലീസും വിതുര ഫയർ ഫോഴ്സും ചേർന്ന് നടത്തി. രക്ഷാപ്രവർത്തനത്തിനൊടുവിൽ സജിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരിന്നു. സജി പുല്ലമ്പാറ വില്ലജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആണ്. സജി നീന്തൽ വശമുള്ള ആളായിരുന്നു. ദിവ്യയാണ് സജിയുടെ ഭാര്യ.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.