നെടുമങ്ങാട്: മാലമോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട്, പാലോട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ടു ദിവസത്തിനിടെ മൂന്നു സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ ഉണ്ടപ്പാറ തൊഴുകുമ്മേൽ കിഴക്കുംകര പുത്തൻ വീട്ടിൽ ബിജു (26)വിനെ അറസ്റ്റിൽനെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിയി പനയമുട്ടം, തൊളിക്കോട്, തുടങ്ങിയ സ്ഥലങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളയുകയും മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം DANSAF ടീം അന്വേഷണം നടത്തിവരവെ ഇന്നലെ വൈകുന്നേരം 4 മണിയോട് കൂടി ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു പോയതറിഞ്ഞ് നെടുമങ്ങാടിന്റെ ചാർജ്ജു കൂടിയുളള പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് DANSAF ടീമും, നെടുമങ്ങാട് പോലിസ് സ്റ്റേഷൻ ടീമും കൂടി മൂന്ന് സംഘങ്ങളായി CCTV കാമറയും , വാഹനവും കേന്ദ്രികരിച്ച്നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. മാലയും പൊട്ടിക്കാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടു ദിവസങ്ങളിലായി തൊളിക്കോട്, പനയമുട്ടം ഭാഗത്തു നിന്നും മാല പൊട്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഇതിൽ ഒരു മാല തേമ്പാമൂട് പേരുമലയിലെ ഒരു ഫിനാൻസിൽ പണയം വച്ചിട്ടുളളതായി വെളിവായിട്ടുണ്ട്. ജെസിബി ഓപ്പറേറ്ററായി ജോലി നോക്കി വരുന്ന ഇയാളെ ക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.