തിരുവനന്തപുരം: ചെമ്പഴന്തി എസ്. എൻ കോളെജ് മുൻ പ്രിൻസിപ്പലും ചരിത്ര അധ്യാപകനുമായ ഡോ. പി. കെ. പീതാംബരൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആസ്‌ട്രേലിയൻ യാത്ര ചരിത്രം, സംസ്കാരം, കാഴ്ചകൾ എന്ന പുസ്‌തകം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി.
മന്ത്രിയുടെ വസതിയിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായർ, അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ, ഗ്രന്ഥകാരൻ ഡോ. പി. കെ. പീതാംബരൻ, ഡോ. എസ്. ഓമന, പുസ്തകത്തിന്റെ എഡിറ്ററും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറുമായ ഡോ. അപർണ എസ് കുമാർ എന്നിവർ പങ്കെടുത്തു. 190 രൂപയാണ് പുസ്തകത്തിന്റെ വില.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.