Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വൈറസ് ബാധയെ തുടര്‍ന്ന് ഒരു കുട്ടിയാന കൂടി ചരിഞ്ഞു

കോട്ടൂര്‍: അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. അര്‍ജുന്‍ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. കഴിഞ്ഞ ആഴ്ച ശ്രീക്കുട്ടിയെന്ന കുട്ടിയാനയും ഇതേ രോഗം മൂലം ചരിഞ്ഞിരുന്നു. ആറ് വയസുകാരനായ അര്‍ജുന്‍ ഹെര്‍പ്പിസ് എന്ന വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ആന പരിപാലന കേന്ദ്രത്തിലെ രണ്ട് കുട്ടിയാനകള്‍ കൂടി വൈറസ് പിടിപെട്ട് ചികിത്സയില്‍ കഴിയുന്നുണ്ട്. കണ്ണന്‍, ആമിന എന്നീ ആനകളാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.


ആന പരിപാലന കേന്ദ്രത്തില്‍ തുടര്‍ച്ചയായി കുട്ടിയാനകള്‍ ചരിയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിക്ക് വനം വകുപ്പ് നിര്‍ദേശം നല്‍കി. ഹെര്‍പ്പിസ് വൈറസ് ബാധ തടയുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments