Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എഐവൈഎഫ് ലേക്ക് കടന്നു വന്നവർക്ക് സ്വീകരണം നൽകി; യൂണിറ്റ് രൂപീകരിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പ്രദേശത്തുനിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി അൻപതോളം യുവാക്കൾ എഐവൈഎഫ് ലേക്ക് കടന്നുവന്നു. മണക്കോട് വെച്ച് നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിൽ എഐവൈഎഫ് നെടുമങ്ങാട് മേഖലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സനീൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ സാം ഉദ്ഘാടനം ചെയ്തു. സിപിഐ പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ വിജയൻ, ലോക്കൽ കമ്മിറ്റി അംഗം അനിൽ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എസ് ഷമീർ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ, വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, എഐവൈഎഫ് മേഖലാ കമ്മിറ്റി അംഗങ്ങളായ അനന്ദു, ഹരികൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി ജെ അമലിനെയും, സെക്രട്ടറിയായി എസ് നിതീഷിനെയും, വൈസ് പ്രസിഡന്റായി എൻ എസ് നിതിൻ രാജ്, ജോയിൻ സെക്രട്ടറിയായി എസ് കണ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.














വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments