നെടുമങ്ങാട്: തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് പത്രത്തില്‍ വാര്‍ത്ത നല്‍കിയ എഐടിയുസി ജില്ലാ സെക്രട്ടറിക്ക് താക്കീത്. നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിൽക്കുകയും നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി തന്നെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്രങ്ങളില്‍ പേര് നല്‍കിയതും ചർച്ച ചെയ്ത യോഗത്തിലാണ് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത് നല്‍കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനമെടുത്തത്.
സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ ആയിരുന്നു നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മീനാങ്കല്‍ കുമാര്‍, ചുമതല നല്‍കിയ അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് പോകാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ദിവാകരന്‍, മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.