Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പഠനോപകരണ വിതരണവുമായി യൂത്ത് കോൺഗ്രസ്‌

വിതുര: അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി യൂത്ത് കോൺഗ്രസ്‌. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനപ്പാറ വാർഡിലെ മുഴുവൻ കുട്ടികൾക്കും യൂത്ത് കോൺഗ്രസ്‌ ആനപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകുന്നു. പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് സർക്കാർ വിദ്യാലയങ്ങളിലേക്ക് ഒന്നാം ക്ലാസ് പ്രവേശനം നേടിയ വാർഡിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വിതരണോദ്‌ഘാടനം വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ അഭിജിത്, സെക്രട്ടറി ശ്യാം സതീഷ്, ഗോകുൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments