അവശ്യ സാധനങ്ങൾ വിൽക്കുന്ന പലവ്യജന, പച്ചക്കറി കടകൾ രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ മാത്രം തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ പാർസൽ മാത്രം. ഹോട്ടലുകളുടെ സമീപം നിന്ന് ചായ കുടിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കും. അത്യാവശ്യ കാര്യങ്ങൾക്കടക്കം സത്യാവാങ്മൂലം ഇല്ലാതെ റോഡിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി. പോലീസിന്റെ ബൈക്ക് പട്രോളിംഗ് വാർഡിൽ ഉണ്ടാകും. ഓട്ടോറിക്ഷകൾ പോലീസ് സ്റ്റേഷനിൽ നിന്നും നൽകിയ നമ്പർ ക്രമത്തിൽ മൂന്നെണ്ണം വീതം 8 മണി മുതൽ വൈകിട്ട് 5 മണിവരെ. ആശുപത്രി ആവശ്യങ്ങൾക്കായി ഓട്ടോറിക്ഷകൾ നിയന്ത്രണങ്ങൾ ഇല്ലാതെ ഓടാം.അടുത്ത ആഴ്ചയിൽ വാർഡ് തലത്തിൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു.
പഞ്ചായത്തിൽ ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡ് ആയിരുന്നു ആനപ്പാറ.150 ലധികം പോസിറ്റീവ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരുന്നു. വാർഡ് തലത്തിലെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഫലം കാണുന്ന നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ആഴ്ചയിൽ 42 പോസിറ്റീവ് കേസുകളുടെ സ്ഥാനത്ത് നിന്നും ഇപ്പോൾ 25 കേസായി കുറഞ്ഞതും പുതിയ കേസുകൾ അധികം ഉണ്ടാകാത്തതും ആശ്വാസം പകരുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും വാർഡിനെ കോവിഡ് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.