Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുര ആനപ്പാറ വാർഡിൽ ഒരാഴ്ചത്തേയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

വിതുര: ആനപ്പാറ വാർഡിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അടിയന്തിര സർവ്വ കക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്. ബാബുരാജ്, സെക്രട്ടറി ജോസഫ് ബിജു, വിതുര സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്‌, സെക്റ്ററൽ മജിസ്‌ട്രേറ്റ് സുനിൽ കുമാർ, ബ്ലോക്ക്‌ മെമ്പർ ശ്രീലത, വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ, ഓട്ടോറിക്ഷ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് ചേർന്ന യോഗത്തിൽ നാളെ 17.06.2021 മുതൽ ഒരാഴ്ചത്തേയ്ക്ക് താഴെ പറയുന്ന നിയന്ത്രണങ്ങൾ വാർഡിൽ ഏർപ്പെടുത്താൻ തീരുമാനിച്ചു.


1.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ മാത്രം


2.ഹോട്ടലുകൾ പാർസൽ മാത്രം.രാവിലെ 8 മണി മുതൽ 5 മണി വരെ മാത്രം. കടയുടെ സമീപം നിന്ന് ചായ കുടിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കും.

3.അത്യാവശ്യ കാര്യങ്ങൾക്കടക്കം സത്യാവാങ്മൂലം ഇല്ലാതെ റോഡിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി.

4.പോലീസിന്റെ ബൈക്ക് പട്രോൾ രാവിലെ മുതൽ വൈകിട്ട് വരെ വാർഡിൽ ഉണ്ടാകും.

5.ഓട്ടോറിക്ഷകൾ പോലീസ് സ്റ്റേഷനിൽ നിന്നും നൽകിയ നമ്പർ ക്രമത്തിൽ മൂന്നെണ്ണം വീതം 8 മണി മുതൽ 2 മണിവരെ. ആശുപത്രി ആവശ്യങ്ങൾക്കായി ഓട്ടോറിക്ഷകൾ ഓടാം.

6. വാർഡ് തലത്തിൽ കോവിഡ് ടെസ്റ്റ്‌ ക്യാമ്പ് നടത്തും.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments