Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നൂറുശതമാനം ഓൺലൈൻ പഠനസൗകര്യം ഉറപ്പുവരുത്തിയ ആദ്യ വിദ്യാലയമായി പൂവത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ

പൂവത്തൂർ: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ നൂറുശതമാനം ഓൺലൈൻ പഠനസൗകര്യം ഉറപ്പുവരുത്തിയ ആദ്യ വിദ്യാലയമായി പൂവത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയത്തിൽ നിരവധി കുട്ടികൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ട്നേരിടുമ്പോൾ പി ടി എ പ്രസിഡൻ്റ് ബിജുവിൻ്റെ നേതൃത്വത്തിൽ പ്രാദേശിക ജനപ്രതിനിധികളുടെയും, സന്നദ്ധസംഘടനകളുടെയും, അധ്യാപകരുടെയും, പിടിഎ അംഗങ്ങളുടെയും സഹകരണത്തോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. ഇതിന്റെ വിതരണോദ്‌ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. 


ഇതോടൊപ്പം പൂവത്തൂർ ഗവൺമെൻ്റ് എൽ പി എസ് സ്കൂൾ ബസിൻ്റെ താക്കോൽ ദാനവും ഫ്ലാഗ്ഓഫും കർമ്മവും മന്ത്രി നിർവഹിച്ചു. ഗവ.എൽ പി എസിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനായി ഒൻപത് മൊബൈൽ ഫോണുകൾകൂടി വിതരണം ചെയ്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Bh

Post a Comment

0 Comments