Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

നെടുമങ്ങാട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇരയുടെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ പ്രതി വീണ്ടും അറസ്റ്റിലായി. കായിപ്പാടി സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. ജൂൺ 11ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഏപ്രിൽ നാലിനാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




.

Post a Comment

0 Comments