വിജയവാഡയിലെ സുഹൃത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ മുതൽ പെൺകുട്ടിയെ കാണാനില്ലാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും എറണാകുളത്തുനിന്ന് പിടികൂടി കസ്റ്റഡിയിലെടുത്തത്. കാസർകോട് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന അമീർ ലോക്ഡൗൺകാലത്ത് നാട്ടിലെത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
സി.ഐ. പി.എസ്.വിനോദ്, എസ്.ഐ. ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ അടുത്തദിവസം കോടതിയിൽ ഹാജരാക്കും.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുകവാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.