Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനധികൃതമായി ചാരായം വാറ്റി വിൽപന നടത്തിയ പനവൂർ സ്വദേശി അറസ്റ്റിൽ

പനവൂർ: അനധികൃതമായി ചാരായം വാറ്റി വിൽപന നടത്തിയയാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ കല്ലിയോട് അസ്സിം മൻസിലിൽ അസിം (39) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ലോക്ക്ഡൗണിനോടനുബന്ധിച്ചു മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടന്ന സാഹചര്യം മുതലെടുത്ത് അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തി അമിതലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി വീടിന്റെ അടുക്കളയിൽ ചാരായം വാറ്റികൊണ്ടിരിക്കവെയാണ് ഇയാൾ പിടിയിലായത്. ഏകദേശം 60 ലിറ്ററോളം വാഷും രണ്ട് ലിറ്ററോളം ചാരായവൂം ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വിനോദ് പി എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ശ്രീജിത്ത്, ധന്യ ജൂനിയർ എസ്ഐ അനന്തകൃഷ്ണൻ, എസ്പിസിഒ ബിജു, ഡ്രൈവർ എസ്പിസിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments