Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാഹനമിടിച്ചിട്ട നിലയിൽ കാട്ടുപന്നിയെ കണ്ടെത്തി

പാലോട്: നെടുമങ്ങാട് ചെങ്കോട്ട സംസ്ഥാന പാതയിൽ അജ്ഞാത വാഹനമിടിച്ചിട്ട നിലയിൽ കാട്ടുപന്നിയെ കണ്ടെത്തി. താന്നിമൂടിന് സമീപം ചുണ്ടക്കരിക്കകത്താണ് കാട്ടുപന്നിയെ പരുക്കകളോടെ കണ്ടെത്തിയത്. വാഹനമിടിച്ചിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ പന്നിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഫോറസ്റ്റ് റാപിഡ് ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ വാഹനത്തില്‍ കൊണ്ടു പോയി. ചികിത്സക്ക് ശേഷം പന്നിയെ കാട്ടില്‍ കൊണ്ടുപോയി തുറന്നു വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.









വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments