Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭിക്കുന്നു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭിക്കുന്നു. എല്ലാ പേര്‍ക്കും സൗജന്യ വാക്സിനേഷന്‍ എന്ന ലക്ഷ്യം പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലേയും പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് ഉപയോഗിച്ച് വാക്സിനേഷന്‍ സൗകര്യം ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലയെ 4 മേഖലകളായി തിരിച്ചു 4 വാഹനങ്ങളിലായാണ് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി അറിയിക്കുന്ന ദിവസങ്ങളിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് വാക്സിൻ നൽകും. ഇതിനായി മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാക്കും. മാറനല്ലൂർ ദേവഗിരി ഔഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സുനിത, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments