പത്താംകല്ല്: "കൂടെയുണ്ട് ജനപ്രതിനിധികൾ" ക്യാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ പത്താംകല്ല് വാർഡിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് മൊബൈൽ ഇല്ലാത്തവർക്ക് ഓൺലൈൻ പഠനോപകരണ വിതരണം പത്താംകല്ല് വെച്ച് നടന്നു.
പരിപാടിയുടെ ഉദ്‌ഘാടനം സിപിഐഎം ഏര്യാ സെക്രട്ടറി അഡ്വ ആർ ജയദേവൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി എസ് ശ്രീജ അധ്യക്ഷയായ ചടങ്ങിൽ വാർഡ് കൗൺസിലർ എസ് ഷമീർ സ്വാഗതം ആശംസിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ റഹീം, എൽസി അംഗങ്ങളായ പിഎ ഷുക്കൂർ,വാർഡ് സെക്രട്ടറി അജീംഖാൻ, ഷെമീൻ, യഹിയ തുടങ്ങിയവർ സംസാരിച്ചു.. ഡിവൈഎഫ്ഐ പത്താംകല്ല് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താംകല്ലിലെ അംഗൻവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.