Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ആനാട്: രാജീവ് ഗാന്ധി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ കുട്ടികൾക്ക് പഠന സൗകര്യത്തിനായി മൊബൈൽ ഫോൺ കൈമാറി. രാജീവ് ഗാന്ധി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റും മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആനാട് സുരേഷിന്റെ നേതൃത്വത്തിൽ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ സ്മാർട്ട്‌ ഫോൺ കൈമാറി. ആനാട് വാഴോട്ടുകോണം നിവാസികളായ ദേവിക, മണികണ്ഠൻ എന്നീ വിദ്യാർഥികൾക്കാണ് പഠന സൗകര്യം ഒരുക്കിയത്. കെ. പ്രേമചന്ദ്രൻ, എസ്. ബിനുകുമാർ, റ്റി. ആർ. വിജയകുമാർ, ആദർശ് ആർ നായർ എന്നിവർ പങ്കെടുത്തു.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments