Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് കൂടുതൽ ഇളവുകൾ; നെടുമങ്ങാട് വൻ തിരക്ക്

നെടുമങ്ങാട്: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുള്ള ചെരുപ്പ്, തുണി, ആഭരണ, കണ്ണട, സ്റ്റേഷനറി, ഫാൻസി, പുസ്തകം വിൽക്കുന്ന കടകൾ, മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ എന്നിവ തുറന്നു പ്രവർത്തിച്ചു. വൈകിട്ട് 7 മണി വരെയാണ് ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾക്കായി തുറക്കുന്ന വാഹന ഷോറൂമുകൾക്ക് ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്. മിക്ക ബാങ്കുകൾക്കു മുന്നിലും ഇടപാടുകാരുടെ നീണ്ടനിര.


അതേസമയം ശനിയും ഞായറും ത്രിപ്പിൾ ലോക്ക് ഡൗണ്ണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ സർവീസ് ഉണ്ടാകില്ല. പകരം ഭക്ഷണം ഹോം ഡെലിവറിയായി മാത്രമേ അനുവദിക്കൂ.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക






Post a Comment

0 Comments