Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെട്ടികൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ

കരുപ്പൂര്: കഴിഞ്ഞ 18-ാം തിയതി രാത്രി പത്തുമണിയോടുകൂടി കരുപ്പൂര് ഖാദിബോർഡ് ജങ്ഷനു സമീപം വച്ച് സ്കൂട്ടറിൽ വരുകയായിരുന്ന കരുപ്പൂര് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന അരുൺ കുമാറിനെ അഞ്ചോളം വരുന്ന സംഘം തടഞ്ഞുനിർത്തി വെട്ടികൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും ഓടിരക്ഷപ്പെട്ട അയാളുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മൊട്ടൽമൂട് കുഴിവിള വീട്ടിൽ അനീഷ് എന്ന സ്റ്റംബർ അനീഷ്, കരുപ്പൂര് ഖാദിബോർഡ് ജംഗ്ഷനിൽ രാജേഷ് ഭവനിൽ രതീഷ് എന്ന പാറ രതീഷ്, പറണ്ടോട് തെക്കുംകര പാറയിൽ വിളാകത്തു വീട്ടിൽ സമ്പത്ത് എന്ന ഉണ്ണി, പുലിപ്പാറ തേവരുകുഴി ലക്ഷംവീട് കോളനിയിൽ ശരത് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയതത്.


സംഭവദിവസം രാത്രി 12 മണിയോടുകൂടി പുലിപ്പാറയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതിനും കരുപ്പൂര് പനങ്ങോട്ടേല സ്വദേശി ആദർശിനേയും സുഹൃത്ത് സുജിത്തിനേയും അന്നേദിവസം രാത്രി 07.30 മണിയോടുകൂടി പനങ്ങോട്ടേല ജംഗ്ഷനു സമീപം വച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ആദർശിന്റെ ബുള്ളറ്റ് വെട്ടിയും കുത്തിക്കീറി സമീപത്തെ തോട്ടിൽ തള്ളിയിട്ട് നശിപ്പിക്കുയും ചെയ്തതിനാണ് ഇവർ പിടിയിലായത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അനീഷും രതീഷും. അനീഷ് ഗുണ്ടാ ആക്റ്റ് പ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളയാളാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാൾ ഇന്നലെ പിടിയിലായിരുന്നു.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജിത്ത്, എ എസ് ഐ പ്രകാശ്, പോലീസുകാരായ ശ്രീജിത്ത്, സനൽ രാജ്, ഡ്രൈവർമാരായ അനില്ഴകുമാർ, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Bh

Post a Comment

0 Comments