
മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പത്തു ദിവസത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ പുരോഗതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിശോധിക്കും. മറ്റു വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ ആവശ്യമായ ഇടപെടലുകള്‍ വേഗത്തില്‍ നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം സൗഹാര്‍ദ്ദപരമായിരിക്കണം. ഗൃഹനിര്‍മാണത്തിന് ചെങ്കല്ല് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി അനുമതി ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനം എടുക്കണം. പൊതുമേഖല സ്ഥാപനങ്ങളുടെ ഖനന അനുമതി വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.