Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നാളെ മാത്രം കൂടുതൽ ഇളവുകൾ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണിൽ നാളെ മാത്രം കൂടുതൽ ഇളവുകൾ നൽകും. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും.

സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ.


വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ്‌ ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല. നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.

ബാങ്കുകൾളും ധനകാര്യ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാകും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം.


കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments