Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വലിയമല എല്‍പിഎസ്‌സി മുൻ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ നിര്യാതനായി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ വലിയമല എല്‍പിഎസ്‌സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന വെള്ളായണി മുകളൂര്‍മൂല ചന്ദ്രദീപത്തിലെ സി ജി ബാലന്‍ (75 ) നിര്യാതനായി. അര്‍ബുദബാധിതനായിരുന്നു. പ്രശസ്ത എഴുത്തുകാരിയും ആള്‍ സെയിന്റ്‌സ് കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന ചന്ദ്രമതിയാണ് ഭാര്യ.


ക്രയോജനിക് റോക്കറ്റ് എന്‍ജിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സി ജി ബാലന്റെ നേതൃത്വത്തിലാണ് മംഗള്‍യാന്റെ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോര്‍ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തി മികവിന് രാഷ്ട്രപതി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. മക്കള്‍ ദേവി പ്രിയ, ഗണേഷ്. സഞ്ചയനം ജൂണ്‍ 17 വ്യാഴാഴ്ച്ച.









വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക






Post a Comment

0 Comments