Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'തണൽവഴി' എന്ന പരിപാടി മരം നട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം. ആ വൃക്ഷതൈകൾ കുട്ടികൾ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആയിരുന്നു.
 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷതൈകൾ നട്ടു. സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളും വൃക്ഷതൈകൾ നട്ടു.


വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ 








 


Post a Comment

0 Comments