Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എകെപിഎയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു

പേരൂർക്കട: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരൂർക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ ഗീത വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മാഗസിനായ ഫോട്ടോ ട്രാക്സ് മേഖല സെക്രട്ടറി വിജയസാരഥി ടീച്ചർക്ക് നൽകി. തുടർന്ന് പച്ചക്കറി വിത്തുകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്തു.

 

മേഖലാ പ്രസിഡൻറ് സതീഷ് കവടിയാർ, ജില്ലാ പി ആർ ഒ ആർ.വി മധു, ജോയിൻ സെക്രട്ടറി ബാലകുമരൻ, മേഖലാ ട്രഷറർ അനന്തകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭുവനേന്ദ്രൻ, അജിത്ത് സ്മാർട്ട്, പേരൂർക്കട യൂണിറ്റ് പ്രസിഡൻറ് രാജശേഖരൻ നായർ, പേരൂർക്കട യൂണിറ്റ് ട്രഷറർ രാജൻ പേരൂർക്കട എന്നിവർ പങ്കെടുത്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments