Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗർഭിണികൾക്ക് കൊവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗർഭിണികൾക്ക് കൊവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.


വാക്സിൻ ഗർഭിണികൾക്ക് ഉപകാരപ്രദമാണ്. അവർക്ക് കൊടുക്കുക തന്നെ വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കുട്ടികളിൽ വാക്സിൻ ഫലപ്രദമാണോ എന്നതിൽ ഇനിയും ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. തീരെ ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകണമോയെന്നത് ചോദ്യമാണ്. മതിയായ വിവരങ്ങൾ ലഭ്യമാകുന്നതുവരെ കുട്ടികൾക്ക് വ്യാപകമായി വാക്സിൻ നൽകാൻ കഴിയില്ല. രണ്ട് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവരിൽ ഞങ്ങൾ പഠനം തുടങ്ങിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറോടെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. ഭാർഗവ കൂട്ടിച്ചേർത്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments