ആനാട്: ആനാട് പഞ്ചായത്തിലെ ചെറുവേലി,കൊച്ചുമുക്ക്,ചുള്ളിമാനൂർ,താഴ്ന്നമല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും 30 കോൺഗ്രസ് കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു.പുതുതായി ചേർന്നവരെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പതാക നൽകി സ്വീകരിച്ചു.കോൺഗ്രസ് മണ്ഡലം ഭാരവാഹിയും ബൂത്ത് പ്രസിഡൻ്റുമരുമായ മണലിവിള പ്രവീൺ,പോൾ രാജ്, മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കുടുംബ സമേതം സി.പി.ഐയിൽ ചേർന്നതെന്ന് സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ അറിയിച്ചു.
ആനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി.ധനീഷ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗം സലാഹുദീൻ സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.എസ്.ഷൗക്കത്ത്, പാലോട് മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ, പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി അംഗം വേങ്കവിള സജി, മണ്ഡലം കമ്മിറ്റി അംഗം എ.എസ്.ഷീജ,പുറുത്തിപ്പാറ സജീവ്,സി.ആർ.മധുലാൽ, എസ്.അൻഷാദ്, വഞ്ചുവം ഷമീം തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.