തിരുവനന്തപുരം:
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റും മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്‍റുമായ അല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം തീരാനഷ്ടമാണെന്ന് മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്.തലസ്ഥാനത്തെ മത സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അബ്ദുൽ ഖാദർ ഹാജി എല്ലാ വിഭാഗം ജനങ്ങളോടും ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്ന അദ്ധേഹം മാതൃകായോഗ്യമായ ഒട്ടനവധി മഹത്ഗുണങ്ങള്‍ക്കുടമയുമായിരുന്നുവെന്ന് ഓൺലൈനിൽ കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ തടത്തിൽ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബൂ, കല്ലറ എവി ഷൗക്കത്ത്, സലീം നെടുമങ്ങാട്, ജവാദ് വട്ടിയൂർക്കാവ്, പോങ്ങുമ്മൂട് റാഫി, മൺവിള മുഹമ്മദ്, മണക്കാട് അബ്ദുസ്സലാം, ഇടവിളകം വാഹിദ്, അൻവർ, ഷാനവാസ് അൽ അമാനത്ത് എന്നിവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.