ആറ്റിങ്ങൽ: ആലങ്കോട് പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 150 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സുൽത്താൻ കാറ്ററിംഗ് എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്. കാറ്ററിംഗ് സ്ഥാപന ഉടമ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മേവർക്കൽ പി എസ് ഭവനിൽ പ്രേംകുമാർ കീഴാറ്റിങ്ങൽ നിലക്കാമുക്ക് സ്വദേശി നിസാർ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആലങ്കോടിനു സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. നിരവധി പേർ ദിനവും ഇവിടെ ചാരായം വാങ്ങാൻ എത്തിയിരുന്നതായും എക്സൈസ്സിന് വിവരം ലഭിച്ചിട്ടുണ്ട്.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ സി ഇ ഒ മാരായ സന്തോഷ്, അബ്ദുൽ ഹാഷിം,സുരേഷ്, രതീഷ്, വനിതാ സി ഇ ഒ സുജി പ്രൈവന്റീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.