Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയിലെ ആട് വളർത്തൽ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് ആടുവളര്‍ത്തലില്‍ മുന്‍പരിചയമുള്ളവരിൽ നിന്നും, മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ള കര്‍ഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആട് വളർത്തൽ യൂണിറ്റൊന്നിന് 2,80,000/രൂപ അടങ്കല്‍ തുകയായ പദ്ധതി പ്രകാരം മലബാറി ഇനത്തിൽപ്പെട്ട 19 പെണ്ണാടുകളും ഒരു മുട്ടനാടുമടക്കം ആകെ 20 ആടുകളെ വാങ്ങുന്നതിന് ഗുണഭോക്താവിന് 1 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും. അപേക്ഷകന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ജൂലൈ 15 തീയതി 3 മണിക്ക് അകം അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments