നെടുമങ്ങാട്: കൊവിഡ് മഹാമാരി മൂലം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായി , കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ചുമട്ടുതൊഴിലാളി കുടുംബങ്ങൾക്ക് എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറിയും വിതരണം ചെയ്തു. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി എ ഐ വൈ എഫ് തിരു.ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനുജ എ ജി അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി കെ സാം, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ആർ ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എസ് ഷമീർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഭിൻ ദാസ്, വൈശാഖ്, അൽ അമീൻ , രാഹുൽ, അനിജിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.