Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പഠനസഹായവുമായി എഐഎസ്എഫ് നിറവ്

നെടുമങ്ങാട്: എഐഎസ്എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നിറവ് എന്ന പേരിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം മേഖലയിൽ പഠനോപകരണ വിതരണം നടത്തി. മണ്ഡലം കമ്മറ്റി അംഗം അമൽ ഗോപി അധ്യക്ഷനായ യോഗം സിപിഐ വെമ്പായം ലോക്കൽ കമ്മിറ്റി സെക്രട്ടറി അയിരൂപ്പാറ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ സ്വാഗതമാശംസിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ബാബുരാജ്, എഐഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, സിപിഐ നെടുവേലി ബ്രാഞ്ച് സെക്രട്ടറി അനന്തു ഗോപി, എഐവൈഎഫ് മുൻ ലോക്കൽ കമ്മിറ്റി അംഗം അനന്തു എസ്, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments