കല്ലമ്പലം: ബാലികയ്ക്ക് നേരം ലൈംഗിക പീഡനശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. പള്ളിക്കൽ കാട്ടുപുതുശേരി ഊന്നൻകല്ല് പാറവിള പുത്തൻവീട്ടിൽ നൗഫൽ (28)ആണ് പിടിയിലായത്.
മാങ്ങപറിച്ച് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകുയം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പീഡനവിവരം ബാലിക മറ്റാരോടുംപറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭിവികത തോന്നിയ മാതാവ് സ്നേഹത്തോടെ കുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും വിവരങ്ങൾ അറിയുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിക്കൽ ഇൻസ്പെക്ടർ ശ്രീജിത്തിന് പരാതി നൽകുകയും, തുടർന്ന് പള്ളിക്കൽ എസ്ഐ ശരത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ 28ന് പുലർച്ചെ വീട് വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.