Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കമ്മ്യൂണിറ്റി കിച്ചണിൽ സഹായവുമായി പ്രതിപക്ഷ അംഗങ്ങൾ.

വിതുര: പ്രതിസന്ധിയുടെ കാലത്ത് യോജിപ്പിന്റെ രാഷ്ട്രീയ സന്ദേശം പകർന്നുകൊണ്ട് എൽഡിഎഫ് ഭരിക്കുന്ന വിതുര ഗ്രാമപഞ്ചായത്തിലെക്ക് പ്രതിപക്ഷമായ യുഡിഎഫ് അംഗങ്ങളുടെ വക സഹായമെത്തി. ലോക്ഡൗൺ കാരണം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് ആവശ്യമായ അരിയും പലവ്യഞ്ജന സാധനങ്ങളും നൽകിയത്. സാധനങ്ങൾ യുഡിഎഫ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ മേമല വിജയൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബുരാജിന് കൈമാറി. വൈസ് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, യുഡിഎഫ് അംഗങ്ങളായ വിഷ്ണു ആനപ്പാറ, ജി. ഗിരീഷ് കുമാർ, ജി. സുരേന്ദ്രൻ നായർ, ലതാകുമാരി എന്നിവർ സന്നിഹിതരായിരുന്നു.

 







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments