
നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും പ്രത്യേകം സന്നദ്ധ സംഘങ്ങൾ കോവിഡ് രോഗികളുടെ പരിരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. നിയോജകമണ്ഡലത്തിലെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മെഡിസിൻ ചലഞ്ചിലൂടെ സമാഹരിച്ച അവശ്യമരുന്നുകളുടെയും സാനിട്ടൈസർ, മാസ്‌ക്, പൾസ് ഓക്‌സി മീറ്ററുകൾ തുടങ്ങിയവയും ഇവർക്ക് വി.കെ.പ്രശാന്ത് എം.എൽ.എ. കൈമാറി. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റ് കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് വാങ്ങി നൽകിയ ആംബുലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബാബു അമ്പാട്ട് കൈമാറി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ.എസ്. റീന, കൗൺസിലർമാരായ ടി.പി.റിനോയ്, എസ്. മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് പോസിറ്റീവായവർക്ക് ഉൾപ്പെടെ ഹെൽപ് ഡെസ്‌കിന്റെയും മെഡിക്കൽ സംഘത്തിന്റെയും സേവനം ലഭ്യമാകും. രോഗാവസ്ഥ കൂടുതൽ സങ്കീർണമാകാതെ നോക്കുന്നതിന് വീട്ടിൽതന്നെ പരിചരണം ലഭ്യമാക്കുകയാണ് ഹെൽപ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. രോഗം ബാധിച്ചു കഴിയുന്നവരുടെ രക്തത്തിലെ ഓക്‌സിജൻ നിരക്ക് ഉൾപ്പെടെ പരിശോധിച്ച് വീട്ടിൽ വച്ചുതന്നെ ചികിൽസ ലഭ്യമാക്കാവുന്നവർക്ക് അത് നൽകും. ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുള്ളവരെ ജില്ലാ കളക്ടറുടെ കോവിഡ് വാർ റൂമുമായി ബന്ധപ്പെട്ട് അതിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
എൽഐസി സിബിഒ രണ്ട് ബ്രാഞ്ച് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങളും പിപിഇ കിറ്റുകളും ജില്ലാ പഞ്ചായത്ത്, നഗരസഭ, വട്ടിയൂർക്കാവ് നിയോജകമണ്ഡലം ഹെൽപ് ഡെസ്‌ക് എന്നിവിടങ്ങളിലേക്ക് സംഭാവന ചെയ്തു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.