വർക്കല കുടവൂർക്കോണം ഗൗരി വിലാസത്തിൽ റിഗുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 207ലിറ്റർ വാഷും,1ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ മദ്യശാലകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് അമിത ലാഭത്തിൽ ചാരായം വില്പന നടത്തിയതിനായി സൂക്ഷിച്ചിരുന്ന വാഷാണ് കണ്ടെടുത്തത്.

എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദ്, എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ ദേവലാൽ, സിവിൽ എക്സൈസ് ഓഫിസർ മാരായ മഞ്ജുനാഥ്, രാഹുൽ, ശ്രീജിത്ത്, അഖിൽരാജ് കെ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.