Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചാരായം നിർമ്മിക്കുന്നതിനായി കോട തയ്യാറാക്കി സൂക്ഷിച്ചിരുന്ന യുവാവ് എക്സൈസ് പിടിയിൽ

കല്ലമ്പലം: ചാരായം വാറ്റുന്നതിനായി കോട പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന യുവാവ് എക്സൈസ് പിടിയിലായി. മടവൂർ പനപ്പാകുന്ന് കൃഷ്ണൻകുന്ന് കൃഷ്ണ വിലാസത്തിൽ രാജേഷ് എന്നയാളെയാണ് വർക്കല എക്സൈസ് അറസ്റ്റ് ചെയ്തത്. 100 ലിറ്ററോളം കോടയുമായാണ് ഇയാളെ പിടികൂടിയത്. ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭ്യമായതിനെ തുടർന്ന് ഇയാൾ വർക്കല എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 
 

വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം നൗഷാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവെന്റീവ് ഓഫീസർ എം അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീർ. എസ്, താരിഖ്. ജെ, വിജയകുമാർ പ്രിവെന്റീവ് ഓഫീസർ അഷറഫ്. എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.

കോവിഡ് 19 നോട് അനുബന്ധിച്ചു ലോക്ക്ഡൗൺ പ്രഖ്യാപിചിരിക്കുന്നതിനാൽ മദ്യ ഷാപ്പുകൾ അടഞ്ഞു കിടക്കുന്നത്തിന്റെ ഭാഗമായി വർക്കല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചാരായം വാറ്റി വിൽപ്പന നടത്താനുള്ള സാദ്ധ്യത ഉള്ളതായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ് അറിയിച്ചു. ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുന്ന പക്ഷം, സമൂഹത്തെ കാർന്നു തിന്നുന്ന ഇത്തരം ലഹരി വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും വിപണനവും തടയുന്നതിനായി 04702692212, 9447556578 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണന്ന് സി. ഐ. നൗഷാദ് അറിയിച്ചു. ആയതിലേക്കു 24 മണിക്കൂറും പ്രവർത്തിക്കുന്ന നാവായിക്കുളത്തെ, വർക്കല എക്സൈസ് സർക്കിൾ ഓഫീസ് സജ്ജമായിരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.




വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments