Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പുരയിടത്തിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

വാമനപുരം: എക്സൈസ് നടത്തിയ പരിശോധനയിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. ഷംസുദ്ദീൻ എന്നയാളുടെ പുരയിടത്തിൽ നിന്നും 160 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ആരെയും പ്രതിസ്ഥാനത്തു ചേർത്തിട്ടില്ലെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. ലോക്ക്ഡൗൺ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാജ മദ്യ നിർമ്മാണം വിതരണം മയക്കുമരുന്ന് വിൽപന എന്നിവക്കെതിരെ എക്സസൈസ് വകുപ്പ് ശക്തമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും വാമനപുരം റേഞ്ച് പരിധിയിൽ അപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 04722837505, 9400069421 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments