Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വർക്കലയ്ക്ക് സമീപം ഇരുന്നൂറു വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു

വർക്കല: വർക്കലയ്ക്ക് സമീപം പുന്നമൂട്ടിൽ ഇരുന്നൂറു വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപമാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. ലോക്ഡൗൺ ആയതിനാൽ റോഡിൽ ആരുമുണ്ടാകാത്തിരുന്നത് വൻ അപകടം ഒഴിവായി. സാധാരണ ദിവസങ്ങളില്‍ ഏറെ വാഹന ഗതാഗതമുള്ള റോഡാണിത്. സമീപത്തുകൂടി നടന്നുപോയയാള്‍ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് രണ്ടുദിവസമായി കനത്ത മഴയാണ്. റോഡിന്റെ മറുഭാഗത്ത് റയില്‍വേ ലൈന്‍ കടന്നുപോകുന്നു. ഗണപതി ക്ഷേത്രത്തിനും ഒരുകേടുപാടും സംഭവിച്ചില്ല. വര്‍ക്കല പൊലീസും അഗ്നി രക്ഷാസേനയും എത്തി മരം മുറിച്ചുമാറ്റി.

\



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments