കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിയ്ക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലും ഒരു കാറിലുമെത്തിയ സംഘമാണ് എബിയെ വെട്ടിയത്. റോഡരുകിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ് അക്രമം നടന്നത്. എബിയുടെ വലതു കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഇരുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമികളെത്തിയ സാൻട്രോ കാറിന്റെ നമ്പർ ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികൾ എത്തിയത്. മനോജിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
2017 ജൂലൈ 31 ന് ആർഎസ്എസ് കാര്യവാഹ് ആയിരുന്ന ഇടവക്കോട് രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായിരുന്നു കഴിഞ്ഞ ദിവസം വെട്ടേറ്റ എബി. ആ കേസിലെ ഒന്നാം പ്രതിയായ മണിക്കുട്ടന്റെ സംഘാംഗമായിരുന്നു എബി. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയക്ക് ശേഷം ചികിൽസയിലാണ്. കഴക്കൂട്ടം സൈബർസിറ്റി എ സി യുടെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസാണ് അന്വേഷണം നടത്തിയത്. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.