Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിച്ചത്. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 92 പൈസയും ഡീസലിന് 91 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 95 രൂപ നാല് പൈസയും ഡീസലിന് 89 രൂപ 46 പൈസയുമാണ് വില.


കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments