പള്ളിക്കൽ: ചീട്ടുകളിക്കിടെ പണത്തെചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ തലയടിച്ചു പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് ഹാരിസ് മൻസിലിൽ ഷിജു (41)വിനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മുക്കംകോട് പണംവച്ചു ചീട്ടുകളി നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ടു ചീട്ടുകളി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് തിരികെ പോയശേഷം പ്രതിയും സുഹൃത്തായ ബിജുവും തമ്മിൽ ചീട്ടുകളി പണത്തെ ചൊല്ലി തർക്കം നടന്നു. കൂടെയുണ്ടായിരുന്നവർ ഇടപെട്ടു തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ വൈകിട്ട് നാലുമണിയോടെ പള്ളിക്കൽ ജങ്ഷനിൽ വച്ചു വീണ്ടും ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ഷിജു പട്ടിക കഷണം ഉപയോഗിച്ചു ബിജുവിന്റെ തലയടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പള്ളിക്കൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പ്രതിയെ പള്ളിക്കൽ എസ്‌ഐ ശരലാലും സംഘവും ചേർന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.