പാലോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീട്ടിനുള്ളിൽ വെള്ളം കയറുകയും ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടതോടെ പാലോട് പൊലീസ് സംഘo എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മഴ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത് വീടിനുളളിൽ ഭാഗികമായി വെള്ളത്തിനടിയിലായി. തുടർന്ന് തടസ്സങ്ങള്‍ മാറ്റി വീടിനുള്ളില്‍ കയറിയ വെള്ളം മാറ്റി വീട് ശുചിയാക്കിയാണ് പൊലീസ് സംഘം മടങ്ങിയത്.
പാലോട് സി.ഐ. സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീന്‍, എസ്.ഐ ഭുവനേന്ദ്രന്‍, ലിജു, വിനീത്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.