നെയ്യാറ്റിൻകര: പെട്രോൾ ബോംബെറിഞ്ഞ് അയൽവാസി കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വര്‍ഗീസാ(47)ണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിയിൽ ചികിത്സയിലുള്ളത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അയൽവാസികളായ വർഗീസും സെബാസ്റ്റ്യനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ സെബാസ്റ്റ്യൻ വർഗീസിൻ്റെ വീട്ടിലേയ്ക്ക് പെട്രോൾ ബോംബെറിയുകയായിരുന്നു.
ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എൺപതിയഞ്ച് ശതമാനത്തിലധികം പൊള്ളലേറ്റ വർഗീസ് ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.