തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസിറ്റ് വാർഡിൽ നാളെ മുതൽ പുതിയ സെമി ഐ.സി.യു. വാർഡ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാർഡിലും ഉടൻ സെമി ഐ.സി.യു. വാർഡുകൾ ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തിയശേഷം കളക്ടർ അറിയിച്ചു.
രണ്ടു ട്രോമ വാർഡുകൾ ഐ.സി.യു. വാർഡ് ആക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകി. ആശുപത്രിയിലെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച പരിശോധന നടത്തിയ കളക്ടർ ലിക്വിഡ് ഓക്‌സിജൻ, ഓക്‌സിജൻ മാനിഫോൾഡ് സംവിധാനങ്ങളും സന്ദർശിച്ചു. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.