പത്താംകല്ല്: കിള്ളിയാറിന്റെ കരയിൽ താമസിക്കുന്ന നൂറ്റിയിരുപതോളം കുടുംബങ്ങൾ മഴ കനത്താൽ ഭീതിയിലാണ്. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡിലെ പന്തടിക്കളം നിവാസികളാണ് കാലാകാലങ്ങളായി ഈ ദുരിതമനുഭവിക്കുന്നത്. സംരക്ഷണ ഭിത്തിയില്ലാത്ത കിള്ളിയാറിന്റെ തീരത്തുകൂടിവേണം ഇവർക്ക് വീടുകളിലേക്ക് പോകാൻ. മഴക്കാലത്ത് ജീവൻ പണയംവച്ചാണ് ഇവർ ഇതുവഴി പോകുന്നത്.
2013 ലെ ശക്തമായ മഴയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സംഭവത്തിനു ശേഷം നടപ്പാത വീതികൂട്ടാനും കമ്പിവേലികെടി സുരക്ഷിതമാക്കണമെന്നുമുള്ള ആവശ്യം ഇതുവരെയും നാപ്പാക്കിയിട്ടില്ല.
കുട്ടികൾ പഠനത്തിനുപോയി തിരികെ വരുന്നതുവരെ വീട്ടുകാർ പേടിയോടെയാണ് കഴിയുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വാർഡ് കൗൺസിലറിന് നിവേദനം നൽകുകയും കൗൺസിലർ പി രാജീവ് നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ജിആർ അനിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.. അടിയന്തിര നടപടിയുണ്ടാകുമെന്നാണ് പന്തടിക്കളം നിവാസികളുടെ പ്രതീക്ഷ.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.