Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നു

നെടുമങ്ങാട്: ലോക്​ഡൗൺ കാലത്ത് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജൈവഗ്രാമം വഴിയാണ് ജൈവപച്ചക്കറി തൈകളും ഗ്രോബാഗുകളും വിതരണം ചെയ്യുന്നത്. അഞ്ച്​ പഞ്ചായത്തുകളിലും പരമാവധി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക. 


പ്രസിഡൻറ്​ പി. അമ്പിളി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ്പ്രസിഡൻറ്​ പി. വൈശാഖ്, അംഗങ്ങളായ ചന്ദ്രലേഖ, ടി.വി. ഗീത, ബീന തുടങ്ങിയവര്‍ പങ്കെടുത്തു. പയര്‍, വെണ്ട, വെള്ളരി, പച്ചമുളക്, പാവല്‍, പടവലം, കോവല്‍, ചീനി, അമര, ചീര, തക്കാളി തുടങ്ങിയ ഇനങ്ങളിപെട്ട പച്ചക്കറി വിത്തുകളും തൈകളുമാണ് ജൈവ ഗ്രാമത്തില്‍ വിതരണത്തിന് തയാറാക്കുന്നത്. ഒരു ലക്ഷം തൈകള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590766996.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments