രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജൻ, ജി. ആർ. അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു.
നെടുമങ്ങാട് ജി ആർ അനിൽ മന്ത്രിസ്ഥാനത്തേക്ക്. ചേർത്തലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സിപിഐയുടെ സജീവ പ്രവർത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകനുമാണ്. കഴിഞ്ഞ തവണ ഒല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ മന്ത്രിസഭയുടെ അവസാന നാളുകളിൽ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. കെ.രാജൻ ഇത്തവണയും ഒല്ലൂരിൽ നിന്നാണ് വിജയിച്ചത്.
ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീർഘകാലമായി പ്രവർത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗൺസിസൽ അംഗം കൂടിയാണ്. തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.