Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിക്കാറായി എന്ന് പറയാൻ കഴിയില്ല. ലോക്ക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയുണ്ട്. വരും ദിവസങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് എന്ത് വേണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.


സർക്കാർ ആദ്യം പ്രാമുഖ്യം നൽകുന്നത് രോഗ വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളിൽ ഇളവ് വരുത്താൻ കഴിയില്ല. എന്നാൽ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകൾ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കും. സമതുലനാവസ്ഥയിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments